പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരുടെ വീടുകള്‍ നിയമവിരുദ്ധമായി ഇടിച്ചുനിരത്തിയെന്ന ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി. ഏതു നടപടിയും നിയമപരവും നടപടിക്രമങ്ങള്‍ പാലിച്ചുള്ളതുമാണെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിയമവിധേയമായി വേണം. അത്തരം പ്രവൃത്തികള്‍ പകരംവീട്ടലാകരുത്. […]












