രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം; നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്
മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിരീക്ഷകരെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് മുതിർന്ന നേതാക്കളെ നിരീക്ഷണത്തിനായി നിയോഗിച്ചത്. ഈ മാസം പത്തിനാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിൽ ബി ജെ പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും രാജ്യസഭാ തെരഞ്ഞെടുപ്പ് കുറച്ച് ദിവസങ്ങൾ […]









