ജെഡി-എസ് നേതാവും എൻഡിഎയുടെ ഹാസൻ മണ്ഡലം സ്ഥാ നാർഥിയുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേ സിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രജ്വലിനെപ്പോലുള്ളവരെ സർക്കാർ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നും അദ്ദേഹത്തിനു രാജ്യം വിടാൻ സൗകര്യമൊരുക്കിയത് കർണാടകയിലെ കോ ൺഗ്രസ് സർക്കാരാണെന്നും ഇംഗ്ലീഷ് ചാനലിനു നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.പ്രജ്വലുമായി ബന്ധപ്പെട്ട ലൈംഗിക ചുഷണക്കേസിൽ നിയമം അതിന്റെ വഴിക്കുപോകുമെന്നും […]









