പത്തനംതിട്ട പെരിനാട്ടില്‍ പോലീസുകാരന്റെ തല തല്ലിപ്പൊട്ടിച്ചു. സീനിയര്‍ സിപിഒ അനില്‍കുമാറിനാണ് മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റത്. തടി കയറ്റിയ ലോറി മാറ്റിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ടു പേര് പിടിയിലായി. അത്തിക്കയം സ്വദേശികളായ സച്ചിന്, അലക്സ് എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ അനില്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി കിഴക്കേ മാമ്പറ കണ്ടംകുളത്താണ് […]












