കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡിലാണ് സംഭവം. വരാപ്പുഴ സ്വദേശിയായ ശ്യാം (33) ആണ് മരിച്ചത്. സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. അരുണ്‍ എന്നയാള്‍ക്ക് പരിക്കേറ്റു. മറ്റൊരാള്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മുങ്ങിയതായാണ് സൂചന. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊല നടത്തിയത്. […]












