തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ നിന്ന് കാണാതായ തിരുവനന്തപുരം നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകിരിച്ചു. ഡി.എന്‍.എ പരിശോധനയിലാണ് മൃതദേഹം സ്ഥിരീകരിച്ചത്. പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. ജൂലായ് 13 ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് മൃതദേഹം കണ്ടെത്തിയത്. ഇത് തിരുവനന്തപുരം ആഴിമലയില്‍നിന്ന് കാണാതായ കിരണിന്റേതാണെന്ന് സംശയം നേരത്തെയുണ്ടായിരുന്നു. കൈയിലെയും ശരീരത്തിലെ മറ്റ് പാടുകളും […]












