രാഖി ആഘോഷത്തെ ചൊല്ലിയുള്ള വഴക്ക്; യുവതി ഭർത്താവിന്റെ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു
രാഖി ആഘോഷത്തെ ചൊല്ലിയുള്ള കുടുംബവഴക്കിനെ തുടർന്ന് ഒരു വീട്ടിലെ നാലുപേരെ യുവതി കൊലപ്പെടുത്തി. ബുധനാഴ്ച കൊൽക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്നിലാണ് കൊലപാതകം നടന്നത്. മാധബി (58), ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരിയായ മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. […]









