മദ്യപാനത്തിനിടെ മുംബൈ ഏവിയേഷൻ യൂണിയൻ ഓഫീസിൽ ഒരാളെ തല്ലിക്കൊന്നു. ഞായറാഴ്ച രാത്രി സാന്താക്രൂസിലെ ഓഫീസിലാണ് സംഭവം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ യൂണിയൻ ഓഫീസിൽ നടന്ന മദ്യ വിരുന്നിടെയാണ് സംഭവം നടന്നത്. നിഖിൽ ശർമ്മ എന്ന യുവാവ് മദ്യപാനത്തിനിടെ ചിലരുമായി വഴക്കിട്ടത് സംഘർഷത്തിന് കാരണമായി. ഇത് ചോദ്യം ചെയ്യാൻ എത്തിയ അബ്ദുൽ ഷെയ്ഖ് എന്നയാൾക്കും മർദ്ദനമേറ്റു. […]