ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തെരച്ചിലിനിടെ മലയുടെ ഭാഗത്തെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്ട്ട്. ഹൈവേ ഇന്ന് തുറന്നുകൊടുക്കാനാണ് സാധ്യത. പുഴയോരത്ത് അടുത്ത 15 ദിവസം ആര്മിയും നാവികസേനയും പരിശോധന നടത്തും. ഇപ്പോള് തെരച്ചില് നടക്കുന്നതിന്റെ തൊട്ടടുത്ത് നിന്നാണ് ടാങ്കര് എടുത്ത് മാറ്റിയതെന്ന് അപകടത്തിന്റെ ദൃക്സാക്ഷി അഭിലാഷ് പറഞ്ഞു. മൂന്ന് ഘട്ടമായാണ് മണ്ണിടിച്ചിലുണ്ടായത്. […]