ഓണം പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പെഷല്‍ അരിയുടെ വിതരണം ഇന്നു മുതല്‍. വെള്ള, നീല കാര്‍ഡുകള്‍ക്കാണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്. വെള്ള, നീല കാര്‍ഡുകള്‍ക്ക് സ്പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക് 10.90/ രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. മഞ്ഞ കാര്‍ഡ് ഉടമകളുടെ വൈദ്യൂതീകരിക്കപ്പെട്ട വീടുകളില്‍ […]
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയ്ക്കെതിരെ വൈസ് ചാന്‍സിലര്‍മാര്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. ഗവര്‍ണര്‍ രാജി ആവശ്യപെട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദീപാവലി ദിവസമായ ഇന്ന് കോടതി അവധിയാണെങ്കിലും ഹൈക്കോടതിയില്‍ വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിക്കുക. സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വിസിമാരോട് […]
സംസ്ഥാനത്തെ 9 വൈസ് ചാന്‍സിലര്‍മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു. സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സര്‍വ്വകലാശാലകളെ മാറ്റുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ചാന്‍സലറുടെ ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപണമുയര്‍ത്തി. വിസിമാരോട് […]
കേരളസംഘത്തിന്റെ വിദേശ പര്യടനം നടത്തിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് വിദേശയാത്ര നടത്തിയതെന്നും യാത്രകൊണ്ട് പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമുണ്ടായതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശപര്യടനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി മറുപടിയുമായി എത്തിയത്. ഫിന്‍ലെന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സംഘം പര്യടനം നടത്തിയത്. പഠന […]
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും തടയാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനാവിശ്യമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തിലാണ് ദുര്‍മന്ത്രവാദവും ദുരാചാരങ്ങളും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാത്പര്യ ഹര്‍ജിയുമായി യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ ഇതിനു സമാനമായ സംഭവങ്ങള്‍ നടന്നിരുന്നതായും ഈ പശ്ചാത്തലത്തില്‍ അടിയന്തരമായി ഇത്തരം ദുരാചാരങ്ങള്‍ തടയാന്‍ […]
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കൂടാതെ തെരുവുനായകളില്‍ വന്ധ്യംകരണം നടത്താനുള്ള അനുമതി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. മതിയായ വൈദഗ്ദ്യമില്ലെന്നും ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് അംഗീകരിച്ചിട്ടില്ലന്നെും ചൂണ്ടിക്കാട്ടിയാണ് കോടതി കുടുംബശ്രീയെ വിലക്കിയത്. സാധാരണഗതിയില്‍ മൃഗങ്ങളില്‍ […]
എസ്.എൻ.സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് കേസ് കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളിൽ അഞ്ചാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് കോടതി പരിഗണനയ്ക്കെടുക്കൂ എന്നാണ് […]
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ സര്‍വകലാശാലയിലെ ആക്രമത്തില്‍ തനിക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ […]
കേരള നിയമസഭയുടെ 24-ാം സ്പീക്കറായി എ എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ സ്പീക്കറായത്. ഷംസീറിന് 96 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അന്‍വര്‍ സാദത്തിന് 40 വോട്ടുകള്‍ ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ്. തലശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഷംസീര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ […]
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.