സംസ്ഥാനത്ത് നാളെ മുതല് മൂന്ന് ദിവസം കുട്ടികള്ക്കായുള്ള വാക്സിനേഷന് ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്ജ്. ജൂണ് ഒന്നിന് സ്കൂള് തുറക്കുന്ന സാഹചര്യം മുന് നിര്ത്തി പരമാവധി കുട്ടികള്ക്ക് വാക്സിനേഷന് നല്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മെയ് 25, 26, 27 തീയതികളിലാണ് വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുന്നത്. സ്കൂളുകളും റസിഡന്റ്സ് അസോസിയേഷനുകളും സംയുക്തമായി ചേര്ന്നാണ് പരിപാടി നടത്തുക. […]












