ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയ്ക്കെതിരെ വൈസ് ചാന്‍സിലര്‍മാര്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. ഗവര്‍ണര്‍ രാജി ആവശ്യപെട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദീപാവലി ദിവസമായ ഇന്ന് കോടതി അവധിയാണെങ്കിലും ഹൈക്കോടതിയില്‍ വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിക്കുക. സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വിസിമാരോട് […]