ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്നുമുതല്‍ നടപ്പാക്കാനിരിക്കെ സംസ്ഥാനവ്യാപകമായി ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം . മലപ്പുറത്തും എറണാകുളത്തും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് അടച്ചിട്ട് ഡ്രൈവിങ് സ്കൂളുകാര് പ്രതിഷേധിക്കുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ് ബഹിഷ്കരിച്ച് സമരം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചു.അപ്രായോഗിക നിര്‍ദേശങ്ങള്‍ നടപ്പാക്കാനാകില്ല എന്നാണ് […]












