ഇടുക്കിയിലും കൊല്ലത്തും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. അടിമാലി നര്‍ക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ രാജേന്ദ്രൻ കെ യും പാര്‍ട്ടിയും ചേര്‍ന്ന് 3.1 കിലോഗ്രാം കഞ്ചാവ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാറത്തോട് കണ്ണാടിപ്പാറ സ്വദേശി ഷാജി ജോസഫ്, കോഴിക്കോട് മാവൂര്‍ സ്വദേശി ആദര്‍ശ് ബാബു എന്നിവരാണ് അറസ്റ്റിലായത്. […]












