ഒരു വീട്ടിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. എറണാകുളത്തെ കുറുമശ്ശേരിയിലാണ് സംഭവം. മാതാപിതാക്കളും മകനുമാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു വീട്ടിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. എറണാകുളത്തെ കുറുമശ്ശേരിയിലാണ് സംഭവം. മാതാപിതാക്കളും മകനുമാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.
കാട്ടാമ്പള്ളിയില് ദലിത് വനിതാ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു. ഓട്ടോ കത്തിച്ചത് സി.പി.എമ്മുകാരാണെന്ന് ചിത്രലേഖ ആരോപിച്ചു. പുതുതായി നിര്മിച്ച വീടിന് മുന്നില് നിര്ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിച്ചത്. പുലര്ച്ചെ രണ്ടോടെയാണ് ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭര്ത്താവിന്റെയും ശ്രദ്ധയില്പെട്ടത്. ഓട്ടോ പൂര്ണമായും കത്തി നശിച്ചു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വര്ഷങ്ങളായി സി.പി.എമ്മുമായി ഏറ്റുമുട്ടലിലാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു […]
കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസില് സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന് ഇ ഡി നോട്ടീസ് നൽകി. ഈ മാസം 31ന് കൊച്ചിയിലെ ഓഫീസില് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയത്. ബാങ്കില് നടന്ന കോടികളുടെ ബിനാമി ഇടപാടില് എ സി മൊയ്തീന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. […]
വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്ക്കാര് ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങള്ക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തനിച്ചല്ല നിങ്ങള്, ഒപ്പമുണ്ട് ഞങ്ങള് എന്ന മുദ്രാവാക്യമാണ് സാമൂഹിക നീതി വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. പായസ മിക്സുള്പ്പെടെ 14 ഭക്ഷ്യ സാധനങ്ങളാണ് കിറ്റിലുള്പ്പെടുത്തിയിട്ടുള്ളത്. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമടക്കമുള്ള […]
മാത്യു കുഴല്നാടനെതിരെ മോശം പദപ്രയോഗം നടത്തി സിപിഎം നേതാവ് എം.എം. മണി. കുഴല്നാടൻ പരനാറിയാണെന്നായിരുന്നു മണിയുടെ പരാമര്ശം. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് പറയാതെ ആണുങ്ങളെപ്പോലെ നേരെ രാഷ്ട്രീയം പറയണമെന്നും മണി ആവശ്യപ്പെട്ടു. പുതുപ്പള്ളിയില് വാര്ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് പറയുന്നത് മാത്യു കുഴല്നാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങള്ക്ക് പറയാന് കൊള്ളുന്ന പണിയാണോ, വീട്ടിലിരിക്കുന്ന പെണ്കുട്ടികളേയും […]
കണ്ടെയ്നര് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. ആലപ്പുഴ ഡെന്റൽ കോളജ് ആശുപത്രിയിലെ ഡോക്ടര് അനസ് ആണ് മരിച്ചത്. അനസിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഡോക്ടര്ക്ക് പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കുറുവന്തോട് ദേശീയപാതയിലായിരുന്നു അപകടം.
മതവിദ്വേഷം വളര്ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിലെ ജാമ്യ ഉത്തരവില് ഇളവ് തേടി നല്കിയ ഹര്ജിയില് മറുനാടൻ മലയാളി ചാനല് ഉടമ ഷാജൻ സ്കറിയയ്ക്ക് ഹൈകോടതിയുടെ വിമര്ശനം. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമര്ശിച്ചത്. ഹര്ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നും ജസ്റ്റിസ് കെ. ബാബു വിമര്ശിച്ചു. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസില് […]
സംസ്ഥാനത്തെ ഒമ്പത് ജില്ലകളില് ബുധൻ, വ്യാഴം ദിവസങ്ങളില് സാധാരണയേക്കാള് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ചൂട് വര്ധിക്കുക. തിരുവനന്തപുരം, കൊല്ലം ജില്ലകളില് താപനില 36 ഡിഗ്രി സെല്ഷ്യസ് വരെ ഉയരും. സാധാരണ താപനിലയെക്കാള് 3 °C – 5 […]
പാലക്കാട് ദീര്ഘദൂര സര്വിസ് നടത്തുന്ന സ്വകാര്യ ട്രാവല്സിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവാഴിയോട് കാര്ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് ഇറക്കത്തില് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീവനക്കാര് ഉള്പ്പെടെ 38 പേരാണ് ബസിലുണ്ടായിരുന്നത്. നേരത്തെ രണ്ടുപേര് മരിച്ചതായി ഒറ്റപ്പാലം എം.എല്.എ പ്രേംകുമാര് പറഞ്ഞിരുന്നു. എന്നാല്, ഒരു […]
ഒരു യുവതിയെ കൊന്നു കുഴിച്ചു മൂടിയിട്ട് അവരെ കാണാനില്ല എന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിടുക. അവരെ കണ്ടെത്തുന്നത് വരെ ഷെയർ ചെയ്യുക എന്നാണ് അതിൽ ആഹ്വാനം ചെയ്യുന്നത്. പിന്നീട് നാട്ടുകാരെ സംഘടിപ്പിച്ച് ഒരു പ്രതിഷേധ കൂട്ടായ്മ ഉണ്ടാക്കുക. എന്നിട്ട് സ്വയം അതിന്റെ കൺവീനർ ആകുന്നു. കൂട്ടായ്മ നടത്തുന്ന പ്രതിഷേധ പരിപാടികളിൽ അധ്യക്ഷനാവുന്നു. ഒരു […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.