സംവിധായകൻ ലിജു കൃഷ്ണയില്‍ നിന്ന് ബലാല്‍സംഗം നേരിട്ട പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിവിൻ പോളി നായകനായി സണ്ണി വെയിന്‍ ഒരുക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റിൽ നിന്ന് ബലാത്സംഗക്കേസിലെ പ്രതിയായ ലിജു കൃഷ്ണയുടെ പേര് നീക്കം ചെയ്യണമെന്നും അതിജീവിത ആവശ്യപ്പെട്ടു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (സിബിഎഫ്സി) സംഘടനകൾക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. […]












