ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തിയറ്ററുകളില്‍ എത്തും. സംവിധായകന് വിനയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് പ്രഖ്യാപനം നടത്തിയത്. സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനികള് അഭിനയിക്കുന്നുണ്ട്. […]