സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുക്കുന്നവരെ സംരക്ഷിക്കുന്ന സംഘടനയെ അമ്മ എന്ന് വിളിക്കില്ല; രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹരീഷ് പേരടി
സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന സംഘടനയെ അമ്മ എന്ന് വിളിക്കാന്‍ അമ്മ മലയാളം തന്നെ അനുവദിക്കുന്നില്ലെന്ന് നടന് ഹരീഷ് പേരടി. താരസംഘടനയില്‍ നിന്നുള്ള രാജിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പ്രഖ്യാപിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിന്റെ പരാമര്‍ശം. തിരിച്ചെത്തിയാലും സംഘടനയെ എഎംഎംഎ എന്ന് വിളിക്കുന്നതില്‍ വിശദീകരണം നല്‍കേണ്ടി വരുമെന്ന ഇടവേള ബാബുവിന്റെ മുന്നറിയിപ്പിന് പ്രതികരണമായാണ് ഹരീഷിന്റെ അഭിപ്രായ […]