ശ്രീനാഥ് ഭാസി നായകനാകുന്ന ‘എൽഎൽബി’ ഒരുങ്ങുന്നു
![LLB Malayalam Movie Poster](https://sarklive.com/wp-content/uploads/2022/05/befunky-collage-4-.webp)
ശ്രീനാഥ് ഭാസി, കാർത്തിക സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എഎം സിദ്ദിഖ് ആദ്യമായി സംവിധായകനാവുന്ന ‘എല്‍എല്‍ബി’യുടെ (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്) ചിത്രീകരണം തുടങ്ങി. എംഎം സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.
![LLB movie](https://sarklive.com/wp-content/uploads/2022/05/WhatsApp-Image-2022-05-07-at-10.36.13-AM-1024x252.jpeg)
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽ, രമേഷ് കോട്ടയം, സീമ ജി നായർ, കാർത്തിക സുരേഷ്, നാദിര മെഹ്റിൻ, അബു സലിം, നവാസ് വള്ളിക്കുന്ന്, സിബി കെ തോമസ്, ഇർഷാദ്, പ്രദീപ് ബാലൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനയതാക്കൾ.
രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രത്തിന്റെ നിർമ്മാണം.
ഓർഡിനറി, ശിക്കാരി ശംഭു എന്നി സിനിമകളിൽ പ്രവർത്തിച്ച ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി. തമിഴ് സിനിമകളായ റിച്ചി, പട്ടിനപാക്കം എന്നി സിനിമകളുടെ എഡിറ്റർ അതുൽ വിജയാണ് എഡിറ്റർ. സംഗീതം ബിജിബാൽ.
Content Highlight: Sreenath Bhasi’s LLB (Life Line of Bachelors) starts filming.