പാലക്കാട്: കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വീട് കയറി ആക്രമിച്ചായിരുന്നു കൊലപാതകം. നിരവധി വെട്ടേറ്റ അബ്ബാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. […]