സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ പറഞ്ഞു. ചില പ്രത്യേക സ്വധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ അനുമതി വൈകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കില്ല. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സര്‍വേ തുടരും. ഭാവിയിൽ ഏത് ഘട്ടത്തിലായാലും പദ്ധതിക്ക് കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരുമെന്നും സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമുള്ള […]












