സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില് റെഡ് അലര്ട്ട്; മുന്നറിയിപ്പ്
Posted On June 1, 2024
0
444 Views
സംസ്ഥാനത്ത് മുന്ന് ജില്ലകളില് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച തൃശൂര്, മലപ്പുറം, കോഴിക്കോട് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, വയനാട് ജില്ലകളില് തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളില് യെല്ലോ അലര്ട്ടാണ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













