കൊടുംചൂടില്‍ നിന്ന് മലയാളികള്‍ക്ക് ആശ്വാസം; കാത്തിരുന്ന മണ്‍സൂണ്‍ ഉടനെത്തും
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും കൊടും ചൂടില്‍ വലയുകയാണ്. ആന്റി സൈക്ലോണും എല്‍നിനോ പ്രകിഭാസവും കാരണം കേരളത്തിലെ ഭൂരിഭാഗം ജില്ലകളും ചുട്ടുപൊള്ളുകയാണ്.
ചില സ്ഥലങ്ങളില്‍ മഴ ലഭിച്ചെങ്കിലും ചൂടിനെ പൂർണമായി കുറയ്ക്കാൻ ഇതിന് സാധിച്ചിട്ടില്ല. ഇക്കാരണത്താല്‍തന്നെ 2024ലെ മണ്‍സൂണിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്.
ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ മേയ് 31ന് കേരളത്തില്‍ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ തീയതിക്ക് നാല് ദിവസം മുമ്ബോ നാല് ദിവസം കഴിഞ്ഞോ മണ്‍സൂണ്‍ ആരംഭിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.