സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് എഫ്ഐആര്‍
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് എഫ്ഐആര്‍. മുന്‍മന്ത്രി കെ.ടി.ജലീല്‍ നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതികളാക്കിയാണ് കേസെടുത്തത്. ഗൂഢാലോചന നടന്നത് രണ്ടു മാസം മുന്‍പാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നുമായിരുന്നു ജലീലിന്റെ പരാതി. ഇതില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സില്‍ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഗൂഢാലോചന, കലാപശ്രമം എന്നിവയാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണ് തീരുമാനം. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി സി ജോര്‍ജ് രണ്ടാം പ്രതിയുമാണ്.
Content Highlights: Swapna Suresh, P C George, FIR, Gold Smuggling Case