“ഇത് അപ്പയുടെ പതിമൂന്നാം വിജയം, ജനങ്ങളുടെ വിശ്വാസത്തിന് ഞാന്‍ ഭംഗം വരുത്തില്ല’: ചാണ്ടി ഉമ്മന്‍
ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഏവര്‍ക്കും നന്ദിയറിയിച്ച് ചാണ്ടി ഉമ്മന്‍. ഇത് അപ്പയുടെ പതിമൂന്നാം വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പുതുപ്പള്ളിക്കാരുടേയും വിജയമായി ഇതിനെ കണക്കാക്കുകയാണ്. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഈ വിജയം. ആ വിശ്വാസത്തിന് ഞാന്‍ ഭംഗം വരുത്തില്ല. വികസന തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തിരിക്കുന്നത്. 54 വര്‍ഷം അപ്പ കരുതലായി നമുക്കിടയിലുണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ ഞാനും പുതുപ്പള്ളിക്കാര്ക്കിടയിലുണ്ടാകും. വോട്ട് ചെയ്തവരും ചെയ്യാത്തവരും എനിക്ക് സമന്മാരാണ്.
ഏതൊരാള്‍ക്കും അപ്പയുടെ അടുത്ത് വന്ന്, കയ്യെത്തും ദൂരത്തെത്തി ആവശ്യങ്ങള്‍ പറയാന്‍ സാധിച്ചിരുന്നു. അതില്‍ വോട്ട് ചെയ്തവരെന്നോ ചെയ്യാത്തവരെന്നോ ഇല്ല. ഇനി എന്റെയടുത്തും ആര്‍ക്കും വരാം. അതില്‍ ഒരു തരത്തിലുള്ള വ്യത്യാസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.