കേരളത്തിന്റെ മരുമകളാകാൻ തൃഷ? വരൻ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് ??
നടി തൃഷ കൃഷ്ണന് കൂടുതല്‍ മുഖവുരകളുടെ ആവശ്യമില്ല. തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരുടെ പട്ടികയെടുത്താൻ ആദ്യം തന്നെ തൃഷയുടെ പേരുണ്ടാകും. തെലുങ്കിലും തമിഴിലും തിരക്കേറിയ താരം നിവിൻ പോളി നായകനായ മലയാളം ചിത്രത്തിലും വേഷമിട്ടിരുന്നു. പൊന്നിയൻ സെല്വൻ 2വിലാണ് തൃഷ അവസാനമായി അഭിനയിച്ചത്. പൊന്നിയൻ സെല്‍വനിലെ അഭിനയത്തിന് ആരാധകരുടെ അഭിനന്ദന പ്രവാഹവും താരത്തെ തേടിയെത്തിയിരുന്നു.
ഇപ്പോഴിതാ തൃഷയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലും സിനിമാ മാദ്ധ്യമങ്ങളിലും നിറയുന്നത്. മറ്റൊന്നുമല്ല, താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. തൃഷയും മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവും തമ്മിലുള്ള വിവാഹം അടുത്തു തന്നെ ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തൃഷയുമായി ബന്ധപ്പെട്ടവരാരും തന്നെ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇതാദ്യമായല്ല തൃഷയുടെ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നേരത്തെ സംരഭകനും നിര്‍മ്മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ചേര്‍ത്ത ചടങ്ങായിരുന്നു അത്. എന്നാല്‍ മറ്റെന്തോ കാരണം കൊണ്ട് ഈ വിവാഹം നടന്നില്ല. ഇതിന് ശേഷം തൃഷ തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അക്കാര്യം ചിന്തിക്കുന്നില്ലെന്നാണ് താരം പ്രതികരിച്ചത്. വിവാഹത്തിന് ശേഷമുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഡിവോഴ്സിലേക്ക് എത്താൻ താല്പര്യമില്ലെന്നാണ് താരം പറഞ്ഞത്. തന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര് വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്നുണ്ടെന്നും എന്നാല്‍ മറ്റ് ചിലര്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നും തൃഷ അഭിമുഖത്തില്‍ പറഞ്ഞു.