കളവും കോമഡിയും തട്ടിപ്പുമായി കോൺഗ്രസ്; പിച്ചച്ചട്ടിയിലും കയ്യിട്ട് വാരുന്നു…
ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെയൊക്കെ അധഃപതിക്കാം എന്നതിന്റെ ഉദാഹരണമാണ് നമുക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടി ഇപ്പോൾ കാണിച്ച് തരുന്നത്. സംസ്ഥാനത്തെ വലിയ നേതാക്കൾ തമ്മിൽ മൈക്കിനായി കടിപിടി കൂടുന്ന കാഴ്ച നാം കണ്ടതാണ്. അതിലും അപഹാസ്യമായിരുന്നു അതിന് വന്ന ന്യായീകരണം. പുതുപ്പള്ളിയിലെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സതീശൻ തനിക്ക് തരും, എന്ന് പേടിച്ചാണ് മൈക്കിനായി വാശി പിടിച്ചതെന്ന് കെ സുധാകരൻ പറഞ്ഞത് കോൺഗ്രസുകാരെ പോലും നാണം കെടുത്തിയ ഒരു കാര്യമാണ്. പ്രധാന നേതാക്കളുടെ പോര് അങ്ങനെ നടക്കുമ്പോൾ മഹിളാ കോൺഗ്രസ്സ് ഒന്നും ചെയ്യാതെ ഇരിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി അവരുടെ നേതാവ് ഹസീന മുനീർ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ അടിച്ചു മാറ്റി. വെറുതെ അടിച്ചുമാറ്റി എന്നല്ല പറയേണ്ടത്. പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി എന്ന് തന്നെ പറയണം. ആലുവയിലെ കോല ചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് നൽകിയ പൈസയാണ് ഈ നാണം കേട്ടവർ അടിച്ചെടുത്തത്. നാടെങ്ങും സംഭവം അറിഞ്ഞതോടെ പൈസ തിരികെ കൊടുത്തിട്ടുണ്ട്. ഇവരെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യുക മാത്രമാണ് കെപിസിസി ചെയ്തത്. യൂത് കോൺഗ്രസിന്റ ഇലക്ഷൻ നാടകങ്ങൾ ഒരു വശത്ത് സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന കോമഡി ഷോയാണ്. ഇനി അതിലും താഴേക്ക് പോയാൽ കെ എസ് യു കേരളത്തിലെ സകല കോളേജിലും ഭരണം പിടിച്ച കഥയാണ് പാടി നടക്കുന്നത്.
ഏതൊരു സംഘടനയ്ക്കും ആദ്യം വേണ്ടത് ഏറ്റവും താഴെ തട്ടിലുള്ള കമ്മറ്റികളാണ്. എന്നാല്‍ നിരവധി വര്‍ഷങ്ങളായി യൂത്ത് കോണ്‍ഗ്രസ്സിന് ബൂത്ത് കമ്മറ്റിയോ പഞ്ചായത്ത് കമ്മറ്റിയോ ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം. ആകെയുള്ളത് നിയോജക മണ്ഡലം കമ്മറ്റികളാണ്. അതിനു മുകളില്‍ ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മറ്റിയുമാണ് പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ ഉള്ളപ്പോളും പ്രതിപക്ഷത്തുള്ളപ്പോഴും യൂത്ത് കോണ്‍ഗ്രസിന് ഒരേ അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും എതിരെ ശക്തമായ ഒരു പ്രക്ഷോഭം നടത്താൻ പോലും പ്രതിപക്ഷത്തെ ഈ പ്രമുഖ യുവജന സംഘടനയ്ക്കു സാധിച്ചിട്ടില്ല. കോണ്‍ഗ്രസ്സിനെ പോലെ തന്നെ സംഘടനാപരമായ വലിയ തകര്‍ച്ചയാണ് യൂത്ത് കോണ്‍ഗ്രസ്സും ഇപ്പോൾ നേരിടുന്നത്.
യൂത്ത് കോണ്‍ഗ്രസ്സില്‍ അംഗങ്ങളായ എല്ലാവരെയും വോട്ട് ചെയ്യിപ്പിക്കാൻ ഗ്രൂപ്പ് തിരിഞ്ഞ് പൊരിഞ്ഞ പോരാട്ടം നടത്തിയിട്ടും ഇത്ര കുറവ് വോട്ടുകളാണ് പോള്‍ ചെയ്തതെങ്കില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ആകെ അംഗസംഖ്യ എത്രയാണെന്നതും രാഷ്ട്രീയ കേരളത്തിന് അറിയേണ്ടതുണ്ട്. കേരളത്തില്‍ സി.പി.എം കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായാണ് കോണ്‍ഗ്രസ്സ് അറിയപ്പെടുന്നത്. ആ പാര്‍ട്ടിയുടെ യുവജന സംഘടനയ്ക്ക് 10 ലക്ഷം അംഗങ്ങള്‍ പോലും ഇല്ലങ്കില്‍ അത് ഗൗരവമുള്ള കാര്യം തന്നെയാണ്.
ഇവിടെയാണ് സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയെ ശ്രദ്ധിക്കേണ്ടത്. കൃത്യമായി യൂണിറ്റ് തലം മുതല്‍ അഖിലേന്ത്യാ തലം വരെ സംഘടനാ സമ്മേളനങ്ങള്‍ നടത്തിയാണ് ഡി.വൈ.എഫ്.ഐ ഭാരവാഹികളെ തിരഞ്ഞെടുക്കാറുള്ളത്. പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംഘടനാ റിപ്പോര്‍ട്ടും ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാറുമുണ്ട്. പലസ്തീൻ വിഷയത്തില്‍ തെരുവില്‍ പ്രതിഷേധമുയര്‍ത്തുന്നതില്‍ മുൻപന്തിയില്‍ നില്ക്കുന്നതും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രാദേശിക വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇടപെട്ട് ഡി.വൈ.എഫ്.ഐ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അവരുടെ ഉയര്‍ന്ന അംഗസംഖ്യ. അമ്പത് ലക്ഷത്തിലേറെയാണ് അവരുടെ അംഗബലം. മറ്റൊരു കാര്യം കൂടെ നോക്കണം, ഇലക്ഷനുകളിൽ ഒരു സീറ്റ് പോലും ലഭിക്കില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും ബിജെപി, യുവമോർച്ച പ്രവർത്തകർ ആവേശത്തോടെയാണ് റാലികളും മറ്റും നടത്തുന്നത്. ഇന്ത്യയും കേരളവും അടക്കി ഭരിച്ച കോൺഗ്രസ്സിന്റെ യുവതലമുറ നിര്‍ജീവമാകുന്നതും അവിടെയാണ്.
യൂത് കോൺഗ്രസ് ഭാരവാഹികൾ ആപ്പ് വഴിയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അവർ വിജയിക്കുന്നതാകട്ടെ വ്യാജ ആപ്പ് വഴി ഇലക്ഷൻ കാർഡുകൾ ഉണ്ടാക്കിയും. മലപ്പുറം ജില്ലയിൽ ജയിച്ച ഒരു റാഷിദ് ആരാണെന്ന് ആർക്കും അറിയില്ലെന്ന് പറയുന്നുണ്ട്. യാഅതൊരു വിധത്തിലുള്ള ആക്റ്റിവിറ്റിയും ഇല്ലാത്ത യൂത്ത് കോൺഗ്രസ്സിൽ, റാഷിദ് എന്ന പേരെഴുതി ഒരു വെളുത്ത ഖാദർ ഷർട്ട് അവരുടെ ഓഫീസിൽ തൂക്കിയിട്ടാൽ മതിയാകും. കാരണം റാഷിദ് എന്ന ഇല്ലാത്ത ആ വ്യക്തി കളവോ വെട്ടിപ്പൊ നടത്തില്ല എന്ന് കരുതി സമാധാനിക്കാം. ഒരിക്കലും മോഷണം നടത്താത്ത ഒരു കോൺഗ്രസ്സ് നേതാവ് തങ്ങൾക്ക് ഉണ്ടായിരുന്നു എന്ന് അവർക്ക് അഭിമാനത്തോടെ പറയുകയും ചെയ്യാം..