കൊച്ചി കാക്കനാട് വൻ കഞ്ചാവുവേട്ട
ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അസ്സി. എക്സൈസ് കമ്മീഷണര്‍ T N സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ T P സജീവ് കുമാറും പാര്‍ട്ടിയും കാക്കനാട്, എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വൻ തോതില്‍ കഞ്ചാവ് കച്ചവടം നടത്തി കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരേ കാക്കനാട് .
വാഴക്കാല ഭാഗങ്ങളില്‍ നിന്ന് 12 കിലോ കഞ്ചാവുമായി അറസ്റ്റു ചെയ്തു കേസ്സാക്കി.
രണ്ടാഴ്ച കൂടുമ്ബോള്‍ വിമാന മാര്‍ഗ്ഗം നാട്ടില്‍ ചെന്ന് 15 കിലോ വീതം കഞ്ചാവ് ബാഗുകളിലാക്കി ട്രെയിനില്‍ കൊണ്ടുവന്ന് കാക്കനാട് ഭാഗങ്ങളില്‍ കച്ചവടം നടത്തിയിരുന്ന ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അസ്റാഫുള് ഇസ്ലാം മകൻ സരിഫുള്‍ ഷേക്ക് (26 വയസ്സ്) എന്നയാളെയാണ് ആഴ്ചകളോളം നടത്തിയ നീരീക്ഷണത്തിനൊടുവില്‍ വാഴക്കാല കമ്ബിവേലിക്കകം ഭാഗത്ത് വച്ച് കഞ്ചാവുമായി മുറിയിലേക്ക് വരുന്ന വഴി പിടികൂടിയത്.