മാലദ്വീപ്: ഇന്ത്യ അനുകൂല പാര്‍ടി സ്ഥാനാര്‍ഥി ആദം അസിം മേയറായി തെരഞ്ഞെടുക്കപ്പെട്ടു
മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന് വൻ തിരിച്ചടി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.
മാലദ്വീപിന്റെ തലസ്ഥാനം മാലെയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മൊയ്സുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇന്ത്യ അനുകൂല പാര്‍ടിയും മുൻ പ്രസിഡന്റ് മൊഹമ്മദ് സോലിഹ് നേതൃത്വം കൊടുക്കുന്നതുമായ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ആദം അസിം ആണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മൊയ്സു ഒഴിഞ്ഞതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 45 ശതമാനം വോട്ട് നേടിയാണ് ആദമിന്റെ വിജയം. 29 ശതമാനം വോട്ട് മാത്രമേ പിഎൻസി സ്ഥാനാര്‍ഥിയായ അസിമ ഷകൂറിന് നേടാൻ സാധിച്ചുള്ളൂ.