കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിൻ എത്തി; പരീക്ഷണ ഓട്ടം വിജയം
കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ബംഗളൂരു – കോയമ്ബത്തൂർ ഉദയ് ഡബിള്‍ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയത്.
വെെദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പരാതികള്‍ പരിഹാരിക്കുകയാണ് ലക്ഷ്യം.
രാവിലെ എട്ടിന് കോയമ്ബത്തൂരില്‍ നിന്ന് പുറപ്പെട്ട ഉദയ എക്സ്പ്രസ് 11.05ന് പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെത്തി. 11.25ന് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിൻ 11.50ന് പാലക്കാട് ജംഗ്ഷനില്‍ മടങ്ങിയെത്തി. ഇവിടെ നിന്ന് 12ന് പുറപ്പെട്ട് 2.30ന് കോയമ്ബത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകളും ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
ഉദയ് എക്സ്പ്രസ് കോയമ്ബത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്ബത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്.