മൂന്ന് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; താപനില മൂന്നു മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും
തൃശൂരില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. ശരാശരി താപനില മൂന്നു മുതല്‍ നാല് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് സൂചന.
തിരമാലകള്‍ ഉയരാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
കനത്ത ചൂടില്‍ കഴിഞ്ഞ ദിവസം രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കണ്ണൂർ സ്വദേശിയായ മധ്യവയസ്കനും, പാലക്കാട് സ്വദേശിനിയായ വയോധികയുമാണ് മരണപ്പെട്ടത്. അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാനാണ് വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം.