അഞ്ചാംഘട്ട വോട്ടെടുപ്പ്: ഉച്ച വരെ 36.73 ശതമാനം പോളിംഗ്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്നുവരെയുള്ള കണക്ക് പ്രകാരം അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത് 36.73 ശതമാനമാണ്.
പോളിംഗ് ശതമാനത്തില്‍ മുന്നില്‍ ലഡാക്കും പിന്നില്‍ മഹാരാഷ്ട്രയുമാണ്. ബിഹാര്‍ 34.62 ശതമാനം, ജമ്മു കാഷ്മീര്‍ 34.79 ശതമാനം, ജാര്‍ഖണ്ഡ് 41.89 ശതമാനം, ലഡാക്ക് 52.02 ശതമാനം, മഹാരാഷ്ട്ര 27.78 ശതമാനം, ഒഡീഷ 35.31 ശതമാനം, ഉത്തര്‍പ്രദേശ് 39.55 ശതമാനം, പശ്ചിമബംഗാള്‍ 48.41 ശതമാനം എന്നിങ്ങനെയാണ് ഒന്നുവരെയുള്ള കണക്ക്.
ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. വയനാടിനു പുറമെ റായ്ബറേലിയില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ജമ്മു കാഷ്മീര്‍ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് ഇന്നു ജനവിധി തേടുന്നത്.