തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ
എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ.
കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചത് ആർക്കാണെന്ന് പരിശോധിക്കുകയാണെന്ന് ഏജൻസിയിലെ അനീഷ് പറഞ്ഞു. മുൻപും ഈ ഏജൻസി വിറ്റ ടിക്കറ്റിന് നിരവധി സമ്മാനങ്ങൾ അടിച്ചിട്ടുണ്ട്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്ക്.
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
TK 976006
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.













