സ്വര്ണവില റിവേഴ്സ് ഗിയറില് തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞ് പവന് 1,09,000ല് താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 760 രൂപയാണ് കുറഞ്ഞത്. 1,08,720 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,590 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ 2250 രൂപയിലധികമാണ് സ്വര്ണവിലയില് പവന് ഉണ്ടായ ഇടിവ്.
മറ്റ് കാരറ്റുകളിലുള്ള സ്വർണത്തിനും ഇന്ന് നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയും പവന് 89,320 രൂപയുമാണ് ഇന്നത്തെ വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,700 രൂപയും പവന് 69,600 രൂപയുമായി നിരക്ക് താഴ്ന്നു. അതേസമയം ഒൻപത് കാരറ്റ് സ്വർണത്തിന് 40 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 5,610 രൂപയും പവന് 44,880 രൂപയുമാണ് ഇന്നത്തെ വില.













