സാഹിത്യകാരന് സിവിക് ചന്ദ്രന് രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും മുന്‍കൂര്‍ ജാമ്യം. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൊയിലാണ്ടി നന്തി കടപ്പുറത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവ എഴുത്തുകാരിയാണ് പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. […]









