പുറത്തുപോയാൽ തൻ്റെ ഭാവിയെ ബാധിക്കും; ദൃശ്യങ്ങൾ ചോർത്തിയതാരെന്നറിയണമെന്ന് അതിജീവിത ഹൈക്കോടതിയിൽ
വിചാരണക്കോടതിയിൽ സമർപ്പിക്കപ്പെട്ട മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയതിന് പിന്നിൽ ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്റെ ദൃശ്യമാണ്. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ട്. അത് പുറത്ത് പോയാൽ തന്റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് അനധികൃതമായി ദൃശ്യങ്ങൾ പരിശോധിക്കപ്പെട്ടത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അതിജീവിത […]









