എത്ര ഓഫീസ് നിങ്ങള്‍ പൊളിക്കുമോ അത്രയും ഓഫീസ് ഞങ്ങളും പൊളിക്കാം; യുദ്ധ പ്രഖ്യാപനം നടത്തി കെ സുധാകരന്
കെപിസിസി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തില്‍ സിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കെപിസിസി ആസ്ഥാനം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാത്ത് ഉടനീളം നാളെ കരിദിനം ആചരിക്കുമെന്ന് കെ സുധാകരന് അറിയിച്ചു. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ല. ആരെയും ആക്രമിച്ചിട്ടുമില്ല. ഒരു ഓഫീസും തല്ലി തകര്‍ത്തിട്ടില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനില്ലേ. […]









