വാഹനത്തിലെത്തി വഴിയരികില്‍ ഉപയോഗിച്ച മാസ്കടക്കമുളള മാലിന്യങ്ങള്‍ തള്ളിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചേലക്കുളം കീടേത്ത് ഷെമീര്‍ (42), അറക്കപ്പടി കാരേക്കാടന്‍ അല്‍ത്താഫ് (24), ചേലക്കുളം വലിയ പറമ്പില്‍ മുഹമ്മദ് സനൂപ് (28) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പുലര്‍ച്ചെ പട്ടിമറ്റം ആക്കാമ്പാറയലെ ജനവാസ മേഖലയിലാണ് രണ്ട് ലോഡ് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയത്. കടവന്ത്രയിലെ […]









