തിരുവനന്തപുരം പോത്തന്‍കോട് വെള്ളാനിക്കല്‍പാറയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നാട്ടുകാരുടെ സദാചാര ആക്രമണം. വിനോദസഞ്ചാരകേന്ദ്രമായ ഇവിടെയെ ആണ്‍കുട്ടികള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. നാട്ടുകാരിലൊരാള്‍ വടികൊണ്ട് പെണ്‍കുട്ടികളെ അടിച്ചു. നടുറോഡിലിട്ടായിരുന്നു മര്‍ദ്ദനം. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഓണാവധിക്കിടെയാണ് സ്കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍ വെള്ളാനിക്കല്‍പാറയില്‍ എത്തിയത്. ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു. സംഭവം […]









