നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ അച്ഛന്റെ സഹോദരന് പിടിയില്‍. പൊതുസ്ഥലത്തു വെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന കുറ്റത്തിനാണ് മനു എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവോണനാളിലായിരുന്നു സംഭവം. ഇയാള്‍ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തി മദ്യം കഴിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വിലയിരുത്തി. […]









