ഖത്തറില്‍ സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങിയ നാലുവയസുകാരി മലയാളി ബാലിക മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിലെന്ന് സൂചന. മൂന്ന് ബസ് ജീവനക്കാരാണ് പിടിയിലായത്. ഖത്തര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മലയാളിയായ ജീവനക്കാരന് ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി ബുഥെയ്ന […]









