കൊട്ടാരക്കര(കൊല്ലം): ലോറിയില്‍ സ്കൂട്ടറിടിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം മരിച്ചു. പുത്തൂർ വല്ലഭൻകര പ്രകാശ് മന്ദിരത്തില്‍ പ്രകാശിന്റെ ഏക മകള്‍ അനഘ പ്രകാശാ(24)ണ് മരിച്ചത്. കൊട്ടാരക്കര-പുത്തൂർ റോഡില്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം. അനഘ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേവന്ന നാഷണല്‍ പെർമിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണു ഗുരുതര പരിക്കേറ്റ അനഘയെ ഉടൻ […]







