മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അസമിലെ തമുല്‍പൂർ കമലകാന്തയുടെ മകൻ ഹിതേഷ് ശരണിയ (46), ഗോയല്‍പുര സൊബറുദ്ദീന്റെ മകൻ സമദ് അലി(20), ബിഹാർ സ്വദേശിയും സംസ്കരണ കമ്ബനിയിലെ മെക്കാനിക്കുമായ രാംദയാല്‍ കപൂറിന്റെ മകൻ വികാസ് കുമാർ (29) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്-മലപ്പുറം ജില്ലാ […]







