സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ സ്വര്‍ണവിലയില്‍ പവന് 7,760 രൂപയുടെ വര്‍ധന. നിലവില്‍ അന്താരാഷ്ട്ര സ്വര്‍ണവില കുതിച്ചുകയറുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, നികുതി ഉള്‍പ്പെടെ 59,000 രൂപയ്ക്ക് അടുത്ത് നല്‍കണം. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 6,825 രൂപയും, പവന് 54,600 രൂപയുമായി.