നാളുകളായി രാജ്യത്തെ ആശങ്കപ്പെടുത്തുന്ന വ്യാജ ബോംബ് ഭീഷണിയില്‍പ്പെട്ട് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനവും. ഇന്നലെ വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- ബംഗളൂരു അലയൻസ് എയർ വിമാനം ഭീഷണിയെ തുടർന്ന് അര മണിക്കൂറോളം വൈകി. യാത്രക്കാരെയും ലഗേജുകളും ഉള്‍പ്പടെ പരിശോധിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ യാത്രക്കാരെയും വിമാനക്കമ്ബനികളെയും അന്വേഷണ ഏജൻസികളെയും പ്രതിസന്ധിയിലാക്കി തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ 70 വ്യാജ ബോംബ് ഭീഷണികളാണുണ്ടായത്. […]