ഓടുന്ന ട്രെയിനില്‍ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റെയില്‍വേ കരാർ ജീവനക്കാരനെ യാത്രക്കാർ ട്രെയിനില്‍വച്ച് തല്ലിക്കൊന്നു. ലക്നോവിനും കാണ്‍പുരിനും ഇടയില്‍ സർവീസ് നടത്തുന്ന ഹംസഫർ എക്സ്പ്രസില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ പ്രശാന്ത്കുമാർ (34) ആണു കൊല്ലപ്പെട്ടത്. ഇയാളെ കുട്ടിയുടെ ബന്ധുക്കളും മറ്റു യാത്രക്കാരും ചേർന്ന് പിടികൂടി മർദിക്കുകയായിരുന്നു. അമ്മ മാറിയ തക്കംനോക്കി, പതിനൊന്നുകാരിയെ പ്രശാന്ത്കുമാർ […]







