നിയമ വിരുദ്ധമായി മദ്യ നിർമ്മാണം നടത്തിയ സംഘത്തെ പിടികൂടി കുവൈത്ത് പൊലീസ്. അബ്ദാലി മരുഭൂമിയിലെ ഒരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മദ്യ നിർമ്മാണശാലയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ആറ് പേരെ പിടികൂടിയത്. ഇവരിൽ നിന്ന് മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. അബ്ദാലിയിൽ വൻ തോതിൽ മദ്യം നിർമ്മിക്കുന്നതായി നേരത്തേ രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് […]







