മണ്ഡലകാല തീര്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് നാലിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില് നിലവിലെ മേല്ശാന്തി പിഎന് മഹേഷാണ് നട തുറക്കുന്നത്. തുടര്ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി തെളിക്കും. അതിനുശേഷം ഭക്തര്ക്കായി പതിനെട്ടാംപടിയുടെ വാതില് തുറക്കും. […]