2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഐടി, മോഡല്‍ പരീക്ഷകള്‍ 2026 ജനുവരി 12 മുതല്‍ 22 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു. […]





