കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വാനോളം പുകഴ്ത്തി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രമേശ് ചെന്നിത്തല പക്വതയും ഇരുത്തവും വന്ന നേതാവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യതയുള്ള നേതാവ് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തല സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻഎസ്എസുമായി രമേശ് ചെന്നിത്തലയുടെ ബന്ധം വഷളായിരുന്ന […]